ആറാട്ടിനുശേഷം മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ?ഭീഷ്മപര്‍വ്വം തിരക്കഥാകൃത്തിന്റെ സിനിമ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (11:23 IST)
ഭീഷ്മപര്‍വ്വത്തിന് ശേഷം സിനിമയുടെ സഹരചയിതാവായ ദേവ്ദത്ത് ഷാജിയുടെ തിരക്കഥയില്‍ പുതിയ ചിത്രം ഒരുങ്ങുന്നു. സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് തിരക്കഥാകൃത്ത് ഇക്കാര്യം അറിയിച്ചത്. ക്രിസ്റ്റഫര്‍ റിലീസിനു ശേഷം യുവതിരക്കഥാകൃത്തുക്കള്‍ക്കൊപ്പം താന്‍ ഇനി സിനിമ ചെയ്യാന്‍ പോകുകയാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു.

എന്തായാലും സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ദേവ്ദത്ത് ഷാജി തിരക്കഥ ഒരുക്കുന്ന ചിത്രമായിരിക്കുമോ അതോ സംവിധായകന്‍ സ്വന്തം രചനയില്‍ ഒരുക്കിയ സിനിമയായിരിക്കുമോ അടുത്തത് വരാനിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അണിയറയില്‍ ഒരുങ്ങുന്നത് മോഹന്‍ലാല്‍ ചിത്രം ആണെന്നും പറയപ്പെടുന്നു. എന്നാല്‍ തിരക്കഥ ഇനിയും പൂര്‍ത്തിയായിട്ടില്ല കാസ്റ്റിംഗും തീരുമാനിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :