മോഹൻലാലിന്റെ ആക്ഷൻ ത്രില്ലർ, 'പുഷ്പ' നിർമ്മാതാക്കളുടെ ബിഗ് ബജറ്റ് മലയാള ചിത്രം ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ഫെബ്രുവരി 2023 (10:40 IST)
മോഹൻലാൽ- ചിത്രത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പുഷ്പ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് സിനിമ നിർമ്മിക്കുന്നത് എന്നാണ് വിവരം.

ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകി ബിഗ് ബജറ്റിൽ തന്നെയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രീകരണം 2023 അവസാനത്തോടെ ആരംഭിക്കും.

ടിനു പാപ്പച്ചന്റെ ചിത്രത്തെക്കുറിച്ച് അദ്ദേഹം മുമ്പ് പറഞ്ഞത് ഇങ്ങനെ,

ഈ സിനിമയെ കുറിച്ച് ചർച്ച നടന്നിട്ടുണ്ടെന്ന് ടിനു പാപ്പച്ചൻ പറയുന്നു.ഒരു എലമെൻറ് പറഞ്ഞിട്ടുണ്ട്. അത് ഇങ്ങനെ എയറിൽ ആണ്.എന്നാൽ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ടെന്നും അതൊക്കെ ഒരു വിദൂര ചർച്ചയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമ നടക്കാതിരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :