Thudarum Movie: മോഹൻലാലിന്റെ തുടരും എന്തുകൊണ്ട് തിയറ്ററിൽ തന്നെ കാണണം? അഞ്ച് കാരണങ്ങൾ

തരുൺ മൂർത്തി ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്.

നിഹാരിക കെ.എസ്| Last Updated: വെള്ളി, 17 ജനുവരി 2025 (11:59 IST)
മോഹൻലാൽ-ശോഭന കൂട്ടുകെട്ട് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'തുടരും' ഈ മാസം അവസാനം തിയേറ്ററുകളിലേക്കെത്തും. ഏറെ കാലത്തിന് ശേഷം മോഹൻലാൽ ഒരു സാധാരണക്കാരന്റെ കുപ്പായത്തിലേക്ക് ചേക്കേറുന്ന ചിത്രമാണ് 'തുടരും'. തരുൺ മൂർത്തി ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് ആരാധകർക്കുള്ളത്. മോഹൻലാലിൻറെ കരിയറിലെ 360-ാം ചിത്രമാണിത്. ഈ സിനിമ തിയറ്ററിൽ തന്നെ കാണണമെന്ന് പറയാനുള്ള അഞ്ച് കാരണങ്ങൾ നോക്കാം:

1. ശോഭന-മോഹൻലാൽ എവർഗ്രീൻ കോംബോ

15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയായാണ് ശോഭന ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹൻലാലിൻറെയും പോസ്റ്ററുകൾ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമായിരുന്നു. എവർഗ്രീൻ കോംബോ എന്നാണ് ആരാധകർ ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിക്കുന്നത്. ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകൾ മാത്രം സമ്മാനിച്ച കൂട്ടുകെട്ട് ആണിവരുടേത്. ജീത്തു ജോസഫിന്റെ ദൃശ്യത്തിൽ ശോഭന ആയിരുന്നു നായിക ആകേണ്ടിയിരുന്നത്. അന്ന് നടക്കാതെ പോയ കൂട്ടുകെട്ട് വീണ്ടും തുടരും എന്ന ചിത്രത്തിലൂടെ സംഭവിക്കുകയാണ്.

2. തനി നാട്ടിൻപുറത്ത് കാരനായ മോഹൻലാൽ

കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥനായിട്ടാണ് മോഹൻലാൽ ഈ ചിത്രത്തിലെത്തുന്നത്. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. തനി നാട്ടിന്പുറത്തുകാരനായ ഒരു സാധാരണക്കാരനായ മോഹൻലാലിനെ മലയാളികൾ കണ്ടിട്ട് വർഷങ്ങളായി.

മോഹൻലാലിനെ എന്നും ജനപ്രിയമാക്കിയിട്ടുള്ളത്, നമ്മളിൽ ഒരുവൻ എന്ന് തോന്നുന്ന സാധാരണക്കാരൻ കഥാപാത്രമാണ്. മലയാളിക്ക് എത്ര കണ്ടാലും മടുക്കാത്ത സംഗതി ആണത്. അത്തരമൊരു റോളിൽ മോഹൻലാലിനെ കണ്ടിട്ട് കാലമെറെ ആവുന്നു. മുണ്ടുടുത്ത് ഒരു സാധാരണക്കാരനായി മോഹൻലാൽ എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്.

3. സാധാരണക്കാരന്റെ ജീവിതം, സിനോപ്‌സിസ് ഇങ്ങനെ

ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പ്രമേയം. ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം 'തുടരും' ഒരു കുടുംബ ചിത്രമാണെന്ന സൂചന നൽകുന്നതാണ്. ഫീൽ ഗുഡ് സിനിമയെ പോലെ അപ്‌ഡേറ്റുകളിൽ നിന്ന് തോന്നുമെങ്കിലും മറ്റൊരു ദൃശ്യമാകാനും സാധ്യതയുണ്ടെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ഫീൽ​ഗുഡ് എന്നതിനെക്കാൾ ഒ​രാളുടെ ജീവിതമാണ് 'തുടരും' എന്ന സിനിമ. സംവിധായകന്റെ ഭാഷയിൽ പറയുകയാണെങ്കിൽ മോഹൻലാലിന്റെ വൈകാരിത, പരാധീനതകൾ, ഇവയൊക്കെയാണ് ഈ സിനിമയുടെ 80 ശതമാനത്തോളവും. ഇതിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നതും.

4. ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം

'തുടരും' ഒരു ഫീൽ ഗുഡ് സിനിമയാണെന്ന് അവകാശവാദമാണ് അണിയറ പ്രവർത്തകർ ഉന്നയിക്കുന്നത്. നർമത്തിൽ ചാലിച്ച ഒരു കുടുബകഥ എന്നാണ് സംവിധായകന്റെയും ഭാഷ്യം. എന്നാൽ, ചിത്രത്തിന്റെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ആരാധകരെ ആകാംഷയിലാക്കിയിട്ടുണ്ട്. സംഭവം ഒറ്റനോട്ടത്തിൽ വളരെ സിംപിൾ ആണ്. എന്നാൽ, അതിന്റെ ഡിസൈനിൽ ചില രഹസ്യങ്ങളൊക്കെയുണ്ട്. 'രും' എന്ന ഭാഗത്ത് രണ്ട് തുന്നി ചേർക്കൽ ഉണ്ട്. ഇത് ഒരു ദുരൂഹത ഉണർത്തുന്നുണ്ട്. ഒരു അപകടത്തെയോ മറ്റോ അടിസ്ഥാനമാക്കിയാണ് കഥ മുന്നോട്ട് പോകുന്നതെന്നാണ് ചിലരുടെ കണ്ടെത്തൽ.

5. തരുൺ മൂർത്തി ഫാക്ടർ

ലാലേട്ടനെയും സത്യൻ അന്തിക്കാടിന്റെയും സിനിമകൾ കാണാനെത്തുന്ന പ്രേക്ഷകനുള്ള ഒരു ട്രിബ്യൂട്ടാണ് തരുണിന്റെ 'തുടരും' എന്ന ചിത്രം. സത്യൻ അന്തിക്കാട് വൈബിൽ മോഹൻലാൽ‌- ശോഭന കോമ്പോയുടെ ഒരു കുടുംബ ചിത്രം, അതാണ് തുടരും. തരുൺ മൂർത്തിയുടെ മുൻ സിനിമകൾ കണ്ടിട്ടുള്ള പ്രേക്ഷകർ ഉറപ്പായും വലിയൊരു സസ്‌പെൻസ് ചിത്രത്തിലുണ്ടാകുമെന്ന് പ്രവചിക്കുന്നു. എന്താണ് തുടരുന്നതെന്ന് ചോദിച്ചാൽ അതൊരാളുടെ ജീവിതമാണെന്നാണ് തരുൺ മൂർത്തിയുടെ മറുപടി.

തരുൺ മൂർത്തിയെന്ന സംവിധായകന്റെ മൂന്നാമത്തെ ചിത്രമാണ് തുടരും.
സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിക്കൊപ്പം കെ.ആർ.സുനിൽ കൂടി ചേർന്നാണ് മോഹൻലാൽ-ശോഭന ചിത്രത്തിന്റെ തിരക്കഥ. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് നിർമാണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു

രമേശ് ചെന്നിത്തലയെ മുംബെ പോലീസ് കസ്റ്റഡിയിലെടുത്തു
പിസിസി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു പോലീസിന്റെ നടപടി.

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ...

Shine Tom Chacko: 'ഓവര്‍ സ്മാര്‍ട്ട് ആവണ്ട'; ഷൈന്‍ ടോം ചാക്കോയെ പൂട്ടാന്‍ പൊലീസ്, ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും
Shine Tom Chacko: ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്നു കടന്നുകളഞ്ഞത് ...

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ...

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞത്ത് ഇതുവരെ എത്തിയത് 263 കപ്പലുകള്‍
2024 ഡിസംബര്‍ 3 മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ ...

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍
സംഭവം നടന്ന ശേഷം യുവതി ഭര്‍ത്താവിനോട് പീഡനത്തെക്കുറിച്ച് അറിയിച്ചു

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി
ദുഃഖവെള്ളി ആചരണത്തിന് നാളെ കേരളത്തിലെ എല്ലാ മദ്യശാലകൾ, BEVCO, കൺസ്യൂമർഫെഡ് ...