'സ്വാമി ശരണം’ - കൈകൂപ്പി മോഹൻലാൽ!

അപർണ| Last Modified ശനി, 17 നവം‌ബര്‍ 2018 (14:06 IST)
മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയിൽ അയ്യപ്പ ഭക്തരുടെ തിരക്ക് വർധിച്ചിരിക്കുകയാണ്. അയ്യപ്പ ഭക്തി വ്യക്തമാക്കി മോഹന്‍ലാലും രംഗത്ത്. സ്വാമി ശരണം എന്ന കുറിപ്പോടെ കൈകൂപ്പി നില്‍ക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചത്.

ഇത്തവണ ശബരിമലയിലെത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല. 2015 ല്‍ അമ്മയുടെ രോഗം മാറാനുള്ള പ്രാര്‍ത്ഥനകളുമായി താര രാജാവ് മലകയറിയിട്ടുണ്ട്. അതിനു ശേഷം മല ചവിട്ടിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :