ഒടിയൻ മാണിക്യന്റെ ഒടിവേലകൾ കാണാൻ സമയമായി, കോരിത്തരിപ്പിച്ച് മോഹൻലാൽ!

റെക്കോർഡുകൾ ഇനി ഒടിയന്റെ പേരിൽ!

അപർണ| Last Modified വെള്ളി, 6 ജൂലൈ 2018 (16:52 IST)
മാണിക്യന്റെ ഒടിവേലകൾക്ക് സമയമായി. തിയേറ്ററുകളെ കോരിത്തരിപ്പിക്കാൻ മോഹൻലാലിന്റെ ഒടിയൻ എത്തുകയാണ്. മലയാളസിനിമാലോകം ഒന്നടങ്കം കാത്തിക്കുന്ന ചിത്രം ഒടിയൻ ഒക്ടോബർ 11ന് റിലീസ് ചെയ്യും.

ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. ഇതുവരെയുള്ള ടീസറുകളിൽ മുഖം തരാതിരുന്ന ഒടിയൻ മാണിക്യൻ ഇത്തവണ മുഖം മറക്കാതെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത മേക്കോവറിലാണ് മോഹൻലാൽ എത്തുന്നത്. പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാരിയർ ആണ് നായിക.

ഐതിഹ്യവും ചരിത്രവും കൂടിക്കലർന്ന ഒരു കഥാപാത്രമാണ് ഒടിയൻ. അതുകൊണ്ടുതന്നെ, കേട്ട കഥകളിൽനിന്നു യാഥാർഥ്യത്തെ വേർതിരിച്ചെടുക്കാനാവാതെ നാം കുഴയും. ദേശീയ അവാർഡ് ജേതാവും, മാധ്യമപ്രവർത്തകനുമായ ഹരി കൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :