Turbo Update: പള്ളിപ്പെരുന്നാളിന് ടര്‍ബോ ജോസ് വക അടിപ്പെരുന്നാള്‍, പശ്ചാത്തലത്തില്‍ ലാലേട്ടന്റെ സൂപ്പര്‍ഹിറ്റ് പാട്ട്; ആരാധകര്‍ ആവേശത്തില്‍

അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്

Mohanlal, Mammootty, Turbo, Cinema News, Webdunia Malayalam
രേണുക വേണു| Last Modified ശനി, 13 ജനുവരി 2024 (18:07 IST)
Mohanlal and Mammootty

Turbo Update: ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ആക്ഷന് വളരെ പ്രാധാന്യമുള്ള ചിത്രത്തില്‍ മമ്മൂട്ടിയുടെ ഒന്നിലേറെ ഫൈറ്റ് രംഗങ്ങള്‍ ഉണ്ട്. ഇതിലൊന്ന് മോഹന്‍ലാലിന്റെ റഫറന്‍സോടു കൂടിയാണത്രേ..!

അച്ചായന്‍ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. ടര്‍ബോ ജോസ് എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഒരു പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ മാസ് ഫൈറ്റ് രംഗമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ഈ ഫൈറ്റ് സീനില്‍ മോഹന്‍ലാല്‍ റഫറന്‍സ് ആയി നരന്‍ സിനിമയിലെ 'വേല്‍മുരുകാ' പാട്ടും ഉണ്ടത്രേ..! ആരാധകരെ ഒന്നടങ്കം ആവേശത്തില്‍ ആക്കിയിരിക്കുകയാണ് ഈ വിവരം.

മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായാണ് ടര്‍ബോ (Turbo) എത്തുന്നത്. വേനല്‍ അവധിയോ ഓണമോ ലക്ഷ്യമിട്ടായിരിക്കും ടര്‍ബോ തിയറ്ററുകളില്‍ എത്തുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :