മാസ് തന്നെ, മീശ പിരിച്ച് മോഹന്‍ലാല്‍, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (14:21 IST)
മോഹന്‍ലാലിന്റെ പുറത്തു വരുന്ന ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കറുപ്പില്‍ കൂളിംഗ് ഗ്ലാസ് വെച്ച് മീശ പിരിക്കുന്ന ലാലിന്റെ പുത്തന്‍ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. അനീഷ് ഉപാസനയാണ് ഫോട്ടോഗ്രാഫര്‍.
മോഹന്‍ലാല്‍ എലോണിന്റെ തിരക്കിലാണ്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'എലോണി'ല്‍ ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്.12'ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി നടന്‍ തന്റെ പുതിയ ചിത്രത്തിന്റെ ടീമിനൊപ്പം ചേര്‍ന്നു. ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാര്‍ഥ നായകന്‍ എല്ലായ്‌പ്പോഴും തനിച്ചാണ്. അത് ഈ ചിത്രം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാവും'-എന്നാണ് ടൈറ്റില്‍ പുറത്തിറക്കിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.