സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സീൻ ലൂസിഫറിലേതല്ല‘; പൃഥ്വിയും മോഹൻ‌ലാലും പങ്കുവച്ചത് ഇങ്ങനെ !

Last Modified തിങ്കള്‍, 4 മാര്‍ച്ച് 2019 (14:53 IST)
മലായാള സിനിമാ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻ അഭിനയിക്കുന്ന ലുസിഫർ എന്ന ചിത്രം. സിനിമയുടെ ടീസർ നേരത്തെ തന്നെ തരംഗമായതാ‍ണ്. എന്നൽ ലൂസിഫറിലെ ഓപണിംഗ് സീൻ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള കള്ള പ്രചരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപി.

'കോരിച്ചൊരിയുന്ന മഴയായിരുന്നു. ഇടത്തെ കയ്യില്‍ നിന്നു രക്തം വാര്‍ന്നൊലിക്കുന്നു. സൈലന്റ് മോഡില്‍ സ്റ്റീപന്‍ കൈകളില്‍ നിന്നും രക്തത്തുള്ളികളുറ്റി വീയുന്ന ശബ്ദം മാത്രം (ബിജിഎം) (ബാക്ക് ഷോട്ട്) അത് കഴിഞ്ഞ് 666 അംബാസിഡറില്‍ കയറി ദൈവത്തിനരികിലേക്കയച്ച ആ മനുഷ്യനെ സ്റ്റീഫന്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ട്. (ലോംഗ് ഷോട്ട്) എജ്ജാതി ഐറ്റം (ഇതാണ് ഇന്‍ട്രോ സീന്‍..എസ്‌എസ് എടുത്തുവെച്ചോ)' എന്നാണ് സാമൂഹ്യ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാൽ ഇത് ലൂഫിഫറിലെ സീനല്ല എന്ന് മുരളി ഗോപി വ്യക്തമാക്കി. തൊട്ടുപിന്നാലെ മുരളി ഗോpiയുടെ പോസ്റ്റ് മോഹൻ‌ലാലും പൃഥ്വിരാജും ഷെയർ ചെയ്തു. ലൂസിഫറിലെ സീനെന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഈ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു മുരളി ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :