കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (10:53 IST)
മോഹന്‍ലാല്‍ സിനിമ തിരക്കുകളിലാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം പുരോഗമിക്കുന്നു. ഇതിനിടയില്‍ നടന്‍ പങ്കുവെച്ച ചിരി ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
എഴുത്തിനിടെ ഫോട്ടോഗ്രാഫറെ നോക്കി ചിരിക്കുന്ന ലാലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. അനീഷ് ഉപാസനയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആണ് പുതിയ സിനിമയ്ക്ക് പിന്നില്‍.
ചിത്രീകരണം അടുത്ത വര്‍ഷമേ ആരംഭിക്കുകയുള്ളൂ. ഒരു ഗുണ്ടയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ചാണ് പറയുന്നത്.