കെ ആര് അനൂപ്|
Last Modified വ്യാഴം, 29 സെപ്റ്റംബര്‍ 2022 (08:37 IST)
മോഹന്‍ലാലിന്റെ പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ആണ് പുതിയ സിനിമയ്ക്ക് പിന്നില്‍.
ചിത്രീകരണം അടുത്ത വര്‍ഷമേ ആരംഭിക്കുകയുള്ളൂ. ഒരു ഗുണ്ടയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ ലോക്കല്‍ ഗുസ്തിയെക്കുറിച്ചാണ് പറയുന്നത്.
'റാം'ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍.'നന്‍പകല്‍ നേരത്ത് മയക്കം' വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തും.