കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 31 ജനുവരി 2022 (15:15 IST)
അജിത്തിനൊപ്പം മോഹന്‍ലാല്‍ ഒന്നിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇരുവരും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം അണിയറയിലൊരുങ്ങുന്നുണ്ടോ എന്നാണ് ആരാധകര്‍ക്കും അറിയേണ്ടത്.
എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും അജിത്തും ഒന്നിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം മാര്‍ച്ച് ആരംഭിക്കാനാണ് സാധ്യത. വില്ലന്‍ കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നും സൂചനകളുണ്ട്.
എച്ച്. വിനോദിന്റെ 'വലിമൈ' റിലീസ് നീളുകയാണ്.