L360: ലാലേട്ടന്‍ ഇനി ഒരു പാവം കാര്‍ ഡ്രൈവര്‍ ! തരുണ്‍ മൂര്‍ത്തി ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍

അതേസമയം തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ താടിവെച്ച് അഭിനയിക്കും

Mohanlal and Shobana
Mohanlal and Shobana
രേണുക വേണു| Last Modified ചൊവ്വ, 23 ഏപ്രില്‍ 2024 (13:28 IST)

L360: തരുണ്‍ മൂര്‍ത്തി ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശോഭനയാണ് ചിത്രത്തില്‍ നായിക. കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയില്‍ കാര്‍ ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങ്ങും. ഏറെ നാളുകള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ വളരെ സാധാരണക്കാരനായ ഒരാളുടെ വേഷത്തില്‍ അഭിനയിക്കുന്നത്.

അതേസമയം തരുണ്‍ മൂര്‍ത്തി ചിത്രത്തിലും മോഹന്‍ലാല്‍ താടിവെച്ച് അഭിനയിക്കും. സമീപകാലത്ത് ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും താരത്തിനു താടിയുണ്ടായിരുന്നു. ജീത്തു ജോസഫ് ചിത്രം 'റാം' ഷൂട്ടിങ് ഇതുവരെ പുരോഗമിച്ചിട്ടില്ല. ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിയുന്നതുവരെ മോഹന്‍ലാല്‍ താടിയെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിലും താടിവെച്ച് അഭിനയിക്കുന്നത്.

ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്. നാല് വര്‍ഷത്തിനു ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. മോഹന്‍ലാലിന്റെ 360-ാം സിനിമയാണ് ഇത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :