മോഹൻ‌ലാൽ ഭീമനായി എത്തിയേക്കും, പക്ഷേ രണ്ടാമൂഴത്തിലൂടെയല്ല !

സുമീഷ് ടി ഉണ്ണീൻ| Last Modified വ്യാഴം, 6 ഡിസം‌ബര്‍ 2018 (19:16 IST)
മോഹൻ‌ലാലിന്റെ കഥാപത്രത്തെ കാണാൻ ആരാധകർ ഏറെ കാത്തിരുന്നതാണ്. എന്നാൽ പ്രതിക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് ചിത്രത്തിൽ നിന്നും എം ടി പിൻ‌മാറിയതോടെ രണ്ടാമൂഴം അനിശ്ചിതത്തിലായി. എന്നാൽ സംവിധാനം ചെയ്യുന്ന മഹാവീർ കർണനിലൂടെ ഭീമനായി എത്തിയേക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പ്രിഥ്വിരാജിനെ കർണനാക്കിയാണ് ചിത്രം നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിലും പിന്നീട് കർണനായി വിക്രം എത്തുമെന്ന് സംവിധായകൻ ആർ എസ് വിമൽ തന്നെ വ്യക്തമാക്കുകയായിരുന്നു. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോൽകൾ പുരോഗമിച്ച് വരികയാണ്. തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരുങ്ങുന്നത്.

സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് മോഹൻ‌ലാലുമായി ചർച്ച ചെയ്യാനാണ് ആർ എസ് വിമൽ തിരുവന്തപുരത്ത് എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭീമനായി മോഹൻ‌ലാൽ തന്നെ എത്തും എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിൽ മോഹൻ‌ലാൽ ഭീമനായി വേഷമിട്ടാലും രണ്ടാമൂഴത്തിൽനിന്നും വ്യത്യസ്തമായ കഥാപാത്രമാകും മഹാവീർ കർണനിലേത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :