കെ ആര്‍ അനൂപ്|
Last Modified വെള്ളി, 21 ജൂണ്‍ 2024 (15:20 IST)
പതിവ് സിനിമകളുടെ ട്രാക്ക് മാറ്റി സത്യന്‍ അന്തിക്കാട് ഒരുക്കിയ ചിത്രമായിരുന്നു പിന്‍ഗാമി. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിലും സിനിമ പരാജയമല്ലെന്ന് സംവിധായകന്‍ തന്നെ ഇപ്പോള്‍ പറയുന്നു. എന്നാല്‍ അന്ന് സിനിമയ്ക്ക് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ കാര്‍ഡ്.
'റിലീസ് ചെയ്തിരുന്ന സമയത്ത് ഞാന്‍ അതിനേക്കാള്‍ വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് പിന്‍ഗാമി, ആ പടം ഓടുകയൊക്കെ ചെയ്തു പരാജയം ഒന്നുമല്ല എങ്കിലും എന്റെ പദവ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാവണമെന്നും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്ത ചിത്രമാണ് പിന്‍ഗാമി.
രഘുനാഥ് പാലേരിയാണ് അതിന്റെ സ്‌ക്രിപ്റ്റ് എഴുതിയത്. പക്ഷേ വേണ്ടത്ര പഞ്ച് അതിന് കിട്ടിയില്ല. എനിക്ക് തോന്നുന്നത് ആ സമയത്ത് ഓപ്പോസിറ്റ് ഇറങ്ങിയത് തേന്മാവിന്‍ കൊമ്പത്ത് എന്ന മോഹന്‍ലാല്‍ പടമായിരുന്നു. കൂടുതല്‍ ശ്രദ്ധ അങ്ങോട്ട് മാറിയത് കൊണ്ടായിരിക്കാം. പക്ഷേ പതുക്കെ പതുക്കെ ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ സിനിമ പിന്‍ഗാമിയായി മാറി. അതില്‍ ഒരു ജീവിതമുണ്ട്. അതൊരു പ്രതികാരകഥ മാത്രമല്ല .അതിലൊരു ജീവിതം ഉണ്ട്. ബന്ധങ്ങളുടെ കഥ പറയുന്നുണ്ട്. അത് വിട്ടിട്ടുള്ള ഒരു കളിയും ഞാനില്ല. കോമഡി ആയാലും ആക്ഷന്‍ ആണെങ്കിലും എല്ലാ പടത്തിലും കുടുംബം ഉണ്ടാകും',- സത്യന്‍ അന്തിക്കാട് പറഞ്ഞു.