രേണുക വേണു|
Last Modified വ്യാഴം, 24 ഫെബ്രുവരി 2022 (09:42 IST)
മോഹന്‍ലാലിനെ നായകനാക്കി ആഷിഖ് അബു സിനിമ ചെയ്യാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത് അടിസ്ഥാന രഹിതമെന്നാണ് ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. നിലവില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ആയിട്ടില്ല. ഈയടുത്ത് ഇരുവരും തമ്മില്‍ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. കുറേ നാളുകള്‍ക്ക് മുന്‍പ് മോഹന്‍ലാലും ആഷിഖ് അബുവും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല. നിലവില്‍ ആഷിഖ് അബു കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിനുശേഷം ഏപ്രിലില്‍ നീലവെളിച്ചം എന്ന സിനിമയുടെ പണികളിലേക്ക് കടക്കുമെന്നും ആഷിഖ് അബുവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.