രേണുക വേണു|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (12:35 IST)
മോഹന്‍ലാല്‍-ആഷിഖ് അബു ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അങ്ങനെയൊരു സിനിമയുടെ ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആഷിഖ് അബു സംവിധാനം ചെയ്യുന്നതോ സന്തോഷ് ടി. കുരുവിള നിര്‍മിക്കുന്നതോ ആയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ചര്‍ച്ചപോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്. സന്തോഷ് ടി. കുരുവിള നിര്‍മിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായനാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.