മോഹന്‍ലാലും മമ്മൂട്ടിയും ഒക്കെ മാറും ! ഇനി യുവതാരങ്ങളുടെ കാലം, മലയാള സിനിമയില്‍ മാറ്റത്തിന്റെ സൂചന

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 21 ഫെബ്രുവരി 2024 (10:55 IST)
മോഹന്‍ലാലിന്റെ പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിക്കാന്‍ 2023 വരെ കാത്തിരിക്കേണ്ടി വന്നു. 2016ല്‍ പിറന്ന റെക്കോര്‍ഡ് 2023ല്‍ പിറന്ന 2018 എന്ന ചിത്രം മറികടന്നു.പുലിമുരുകന്‍ ആഗോളതലത്തില്‍ 152 കോടിയുമായി വര്‍ഷങ്ങളായി മുന്നിലായിരുന്നു. 175.50 കോടി നേടി റെക്കോര്‍ഡ് മറികടക്കാന്‍ 2018ന് ആയി. മലയാളം സിനിമയിലെ എക്കാലത്തെയും വലിയ കളക്ഷന്‍ റെക്കോര്‍ഡാണ് അത്.

എന്നാല്‍ മൂന്നാമതും നാലാമതും മോഹന്‍ലാല്‍ തന്നെയാണ് ഉള്ളത്. ലൂസിഫര്‍ ആകെ 127 കോടി രൂപ നേടിയപ്പോള്‍ നേര് 86 കോടി രൂപ നേടി നാലാമതും എത്തി. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വത്തിന്റെ കളക്ഷന്‍ 85 കോടി രൂപയാണ്. ആറാം സ്ഥാനത്ത് ആര്‍ഡിഎക്‌സ്.

ആര്‍ഡിഎക്‌സ് 84.55 കോടി രൂപ നേടി. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് 82 കോടി രൂപ നേടിയാണ്.ദുല്‍ഖറിന്റെ കുറുപ്പ് 81 കോടി രൂപ നേടിയപ്പോള്‍ നിവിന്‍ പോളിയുടെ പ്രേമം 73 കോടി നേടി ഒമ്പതാം സ്ഥാനം ഉറപ്പിച്ചു. കായംകുളം കൊച്ചുണ്ണി 70 കോടി നേടി പത്താം സ്ഥാനത്ത് നില്‍ക്കുന്നു.

ഭ്രമയുഗവും പ്രേമലുവും ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. നിലവില്‍ മുന്നിലുള്ള താരങ്ങളുടെ സ്ഥാനം ഇത് ചിലപ്പോള്‍ മറികടക്കും എന്നാണ് പറയപ്പെടുന്നത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :