'മലൈക്കോട്ടൈ വാലിബന്‍'..., മോഹന്‍ലാലും ലിജോയും ചിത്രീകരണ തിരക്കുകളിലേക്ക്, വിഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (09:04 IST)
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന 'മലൈക്കോട്ടൈ വാലിബന്‍' ഒരുങ്ങുകയാണ്. സിനിമയുടെ തിരക്കുകളിലേക്ക് മോഹന്‍ലാലും സംവിധായകനും കടന്നു.
ഒരു ലൊക്കേഷന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജനുവരി 10 മുതല്‍ ചിത്രീകരണം ആരംഭിക്കും എന്നായിരുന്നു നേരത്തെ ലഭിച്ച റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ രണ്ടു മാസത്തോളം ചിത്രീകരണം നീളമെന്നും കേള്‍ക്കുന്നു.
പീരിയഡ് ഡ്രാമയായ ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്തി താരമായി വേഷമിടുന്നു.മറാത്തി നടി സൊനാലി മലയാള സിനിമയിലേക്ക്. അരങ്ങേറ്റ ചിത്രം മോഹന്‍ലാലിനൊപ്പം.മലൈക്കോട്ടൈ വാലിബന്‍ അപ്‌ഡേറ്റുകള്‍ വൈകാതെ പുറത്തുവരും.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :