കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 15 മെയ് 2024 (16:02 IST)
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ഷൂട്ടിങ് പുനരാരംഭിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.2020 ജനുവരിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ കോവിഡ് കാലത്ത് നിന്ന് പോയി.മോഹന്‍ലാലും ജീത്തു ജോസഫും റാമിന്റെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുമ്പോള്‍ ആരാധകരും സന്തോഷത്തിലാണ്.
2024 ഓഗസ്റ്റില്‍ ചിത്രത്തിന്റെ പൂര്‍ത്തിയാകാത്ത ഭാഗങ്ങളുടെ ചിത്രീകരണം പോലൊരു ആരംഭിക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു എന്ന് ജീത്തു ജോസഫ് അടുത്തിടെ ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു.ജോഷി- ചെമ്പന്‍ വിനോദ് ടീമിന്റെ റമ്പാനിലും മോഹന്‍ലാല്‍ ഈ വര്‍ഷം അഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. ഈ സിനിമകള്‍ കൂടാതെ ആണ് മോഹന്‍ലാലിന്റെ മുന്നില്‍ ഒരു സംവിധായകരുടെ നിര തന്നെയാണ് കാത്തുനില്‍ക്കുന്നത്.
സത്യന്‍ അന്തിക്കാട്, അനൂപ് സത്യന്‍, ഡിജോ ജോസ് ആന്റണി, ടിനു പാപ്പച്ചന്‍, ഷാജി പാടൂര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, പ്രിയദര്‍ശന്‍, അന്‍വര്‍ റഷീദ് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളും മോഹന്‍ലാലിന്റെ മുമ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.