aparna|
Last Modified ബുധന്‍, 17 ജനുവരി 2018 (08:28 IST)
മമ്മൂട്ടിയുടെയും മോഹൻലാലിന്റേയും ഏത് വാർത്തയും ആരാധകർക്ക് ആഘോഷമാണ്. അപ്പോൾ, ഇരുവരും ഒന്നിച്ചുള്ള കാര്യമാണെങ്കിൽ പറയുകയും വേണ്ട. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.
മോഹൻലാൽ മമ്മൂട്ടിയുടെ വീട്ടിൽ കുടുംബ സമേതം എത്തിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ പുറത്തു വന്നതിനു ശേഷം എല്ലാവരും ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്. എന്തിനായിരിക്കും ലാലേട്ടൻ മമ്മൂക്കയുടെ വീട്ടിൽ പോയത് ? ഇത് ഒരു വെറും വിരുന്ന് ആയിരുന്നോ?
എന്തായാലും ഇത് വെറുമൊരു വിരുന്നല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മമ്മൂട്ടിയുടെ വീട്ടിൽ മിനി തിയറ്റർ ഉൾപ്പടെ ക്യുബ് ബ്രോഡ്‌കാസ്റ്റിംഗ് വരെ ലഭ്യമാണ്. പ്രണവ് മോഹൻലാൽ നായകനായുള്ള ആദ്യ സിനിമയായ ആദിയുടെ പ്രിവ്യു ഷോ കാണാൻ എത്തിയതാണ് മോഹൻലാലും കുടുംബവുമെന്നാണ് റിപ്പോർട്ട്.
പ്രണവ് ഉൾപ്പടെ കുടുംബാങ്ങഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നു പ്രിവ്യു ഷോ കാണാൻ. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചിരുന്നു കണ്ടു. പ്രണവ് അതിശയിപ്പിച്ചുവെന്നാണ് മമ്മൂട്ടിയോട് അടുത്തുള്ള വൃത്തങ്ങൾ പറയുന്നത്. ഏതായാലും ഇരുവരുടെയും ഫാൻസ് വളരെ അധികം സന്തോഷത്തിലുമാണ്.