'വാലിബന്‍' കാണാന്‍ എത്തുന്നവരോട് മോഹന്‍ലാലിനും പറയാനുണ്ട്! റിലീസിന് മണിക്കൂറുകള്‍ക്കു മുമ്പ് നടന്‍ ആരാധകരോട് പറഞ്ഞത്
Malaikottali Vaaliban - Mohanlal
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 24 ജനുവരി 2024 (11:11 IST)
മലയാള സിനിമ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് പ്രതീക്ഷക്കൊപ്പം ഭയവുമുണ്ട് അണിയറ പ്രവര്‍ത്തകര്‍ക്കുള്ളില്‍. ഹൈപ്പ് സിനിമയ്ക്ക് വിനയാകുമോ എന്നതാണ് അവരുടെ പേടി.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ ആ പേടിക്കൊന്നും സ്ഥാനമില്ല. ഇപ്പോഴിതാ ഏതുതരം പ്രതീക്ഷയോടെയാണ് സിനിമ കാണുവാന്‍ തിയറ്ററുകളില്‍ എത്തേണ്ടതെന്ന് മോഹന്‍ലാല്‍ തന്നെ പറയുകയാണ്. റിലീസിന് മണിക്കൂറുകള്‍ക്ക് ഒരിക്കല്‍ കൂടി ആരാധകരെ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.
വാലിബന്‍ ഒരു മാസ് സിനിമയായി മാത്രം കാണരുതെന്ന് എന്നാണ് മോഹന്‍ലാല്‍ ആരാധകരോട് പറഞ്ഞത്. കഴിഞ്ഞദിവസം ട്വിറ്ററില്‍ നടത്തിയ ഫാന്‍ ചാറ്റിലാണ് ലാല്‍ മനസ്സ് തുറന്നത്.
'നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ',- മോഹന്‍ലാല്‍ പറഞ്ഞു.