സീനിയര്‍ നടന്‍ ഇത്തിക്കരപക്കിയായാല്‍ തന്റെ ഇമേജിനെ ബാധിക്കുമെന്ന് നിവിന്‍ ചിന്തിച്ചില്ല: മോഹന്‍ലാല്‍

അപർണ| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (12:12 IST)
നൂറ് കോടി കളക്ഷൻ സ്വന്തമാക്കിയ കായം‌കുളം കൊച്ചുണ്ണി ഗംഭീര മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തെക്കുറിച്ചുള്ള അണിയറപ്രവര്‍ത്തകരുടെ അഭിപ്രായവും അനുഭവങ്ങളും ഈ ഫീച്ചറൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്.

തന്നേ പോലെ ഒരു സീനിയര്‍ നടന്‍ ഇത്തിക്കര പക്കിയെന്ന അതിഥി വേഷത്തിലെത്തിയാല്‍ തന്റെ ഇമേജിന് കോട്ടമുണ്ടാകുമെന്നൊന്നും നിവിന്‍ കരുതിയില്ലെന്നും ചിത്രത്തെക്കുറിച്ച മാത്രമാണ് അദ്ദേഹം ചിന്തിച്ചതെന്നും നല്ല അര്‍പ്പണ ബോധമുള്ള നടനാണ് അദ്ദേഹമെന്നും മോഹന്‍ലാല്‍ മെയ്ക്കിംഗ് വീഡിയയോയില്‍ പറയുന്നുണ്ട്.

യുവതാരം നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയാണ് കായംകുളം കൊച്ചുണ്ണി. 45 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :