ടോവിനോയെ പോലെ പറന്ന് സുരാജും, ചലഞ്ച് പുല്ലുപോലെ ചെയ്ത് നടന്‍, കൈയ്യടിച്ച് സിനിമ താരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (12:42 IST)

മിന്നല്‍ മുരളി മാത്രമല്ല ഉയരത്തില്‍ പൊന്തിപ്പറന്ന് സുരാജ് വെഞ്ഞാറമൂടും. ശ്രമിച്ചാല്‍ എന്തും ആര്‍ക്കും സാധിക്കുമെന്നതിന് ഒരു ഉദാഹരണവുമായാണ് നടന്‍ എത്തിയിരിക്കുന്നത്. കിടന്ന കിടപ്പില്‍ മുന്നിലേക്ക് ഉയര്‍ന്നു കുതിച്ച് എണീറ്റ് വരുന്ന ടോവിനോയുടെ വീഡിയോ കഴിഞ്ഞദിവസം വൈറലായി മാറിയിരുന്നു.ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്ഷന്‍ നല്‍കിയ ശേഷം ടൊവിനോ ബേസില്‍ ജോസഫ് എന്നിവരെയും ടാഗ് ചെയ്തുകൊണ്ടാണ് സുരാജ് പുതിയ ചിത്രം പങ്കുവെച്ചത്.

കൂടെ #flying #minnalmurali #challenge എന്നീ ഹാഷ്ടാഗുകളുമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :