മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? മിയ ജോർജിന്റെ വെളിപ്പെടുത്തൽ

നിഹാരിക കെ എസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2024 (19:09 IST)
Miya
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും ചർച്ചയാകുന്നില്ലെന്നും ഒരേ കാര്യത്തിൽ പിടിച്ചാണ് ചർച്ചകളും മറ്റും ഇപ്പോൾ പോകുന്നതെന്നും നടി മിയ ജോർജിന്റെ വിമർശനം. ഇനി മുന്നോട്ട് എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ് മെച്ചപ്പെടുത്തേണ്ടത് എന്നുള്ള നിലയിലേക്ക് വേണം ചിന്തിക്കാനെന്നും നടി വ്യക്തമാക്കി. ഫിലിമിബീറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

പഠനം നടത്തി ഹേമ കമിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോൾ പ്രതിഫലം കൃത്യമായി കിട്ടാത്തതും ടോയ്ലെറ്റ് സൗകര്യങ്ങൾ ഇല്ലത്തതും ഓവർ ടൈം വർക്ക് ചെയ്യേണ്ടി വരുന്നതും തുടങ്ങി പലവിധ കാര്യങ്ങളിൽ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അതിലേക്കൊന്നും ആരുടെയും ശ്രദ്ധ വരുന്നില്ലെന്നും നടി ചൂണ്ടിക്കാട്ടി.

തനിക്ക് മോശം അനുഭവങ്ങളോ പ്രശ്നങ്ങളോ അഭിനയത്തിൽ വന്നശേഷം ഉണ്ടായിട്ടില്ലെന്നും തനിക്ക് മാത്രമല്ല, താൻ സംസാരിച്ചിട്ടുള്ള പല ആർട്ടിസ്റ്റുകൾക്കും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്നും മിയ പറഞ്ഞു. പ്രശ്നം നേരിടേണ്ടി വന്നവർ ഉണ്ടായിരിക്കാം. അങ്ങനെയുണ്ടെങ്കിൽ ആ പ്രശ്നം ഇനി ഇല്ലാതാവണം. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചുക്കാൻ പിടിച്ച് മറ്റ് എല്ലാ തൊഴിൽ മേഖലകളും ക്ലീനാവണം എന്നൊരു അഭിപ്രായമുണ്ട് എന്നും മിയ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :