ജയകൃഷ്ണനായി ഉണ്ണി മുകുന്ദന്‍, 'മേപ്പടിയാന്‍' പുതിയ ലുക്ക് ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (12:47 IST)

ഉണ്ണിമുകുന്ദന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. ചിത്രത്തിലെ നടന്റെ പുതിയ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. സിനിമയ്ക്കായി ശരീരഭാരം വര്‍ദ്ധിപ്പിച്ച നടന്റെ ഓരോ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. രൂപത്തിലും ഭാവത്തിലും ജയകൃഷ്ണന്‍ ആയതിന്റെ പിന്നിലെ കാഴ്ചകള്‍ മെയ് മാസം ഒന്നാം തീയതി പുറത്തു വരുമെന്നും ഉണ്ണി മുകുന്ദന്‍ അറിയിച്ചു.

വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.സാധാരണക്കാരനായ ജയകൃഷ്ണന്‍ തന്റെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതാണ് കഥ.ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്‍, വിജയ് ബാബു,മേജര്‍ രവി, കലാഭവന്‍ ഷാജോണ്‍,ശ്രീജിത് രവി, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കോട്ടയം രമേഷ്, പോളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :