Mei Hoom Moosa - Official Teaser മരിച്ചിട്ടില്ലെന്ന് ജീവനോടെ വന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നാട്ടുകാര്‍! സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'ക്ക് ചിലത് കൂടി പറയാന്‍ ബാക്കിയുണ്ട്, ടീസര്‍ കണ്ടില്ലേ ?
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (12:01 IST)
പാപ്പന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെതായി ഇനി പുറത്തു വരാനിരിക്കുന്ന ചിത്രമാണ് മേ ഹൂം മൂസ. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതായി ഒരു നാട് മുഴുവന്‍ വിശ്വസിക്കുന്ന പട്ടാളക്കാരനായി സുരേഷ് ഗോപി വേഷമിടുന്നു. കുറെ കൊല്ലത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന മൂസ എന്ന സുരേഷ് ഗോപി കഥാപാത്രം താന്‍ മരിച്ചിട്ടില്ലെന്ന് ഏവരെയും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് ടീസറില്‍ കാണാനാകുന്നത്.
സൈജു കുറുപ്പ്, പൂനം ബജ്വ, ഹരീഷ് കണാരന്‍ , സലീം കുമാര്‍ , സുധീര്‍ കരമന, മേജര്‍ രവി , മിഥുന്‍ രമേഷ് ,ജുബില്‍ രാജന്‍ പി ദേവ് , കലാഭവന്‍ റഹ്‌മാന്‍ , ശശാങ്കന്‍ മയ്യനാട്, മുഹമ്മദ് ഷറീഖ്, ശരണ്‍ , ശ്രിദ്ധ, അശ്വനി റെഡ്ഢി , വീണ നായര്‍ , സാവിത്രി, ജിജിന തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.