'നിങ്ങളെ സ്‌നേഹിക്കുന്നു';മേഘ്‌ന രാജിന് പിറന്നാള്‍ ആശംസകളുമായി നസ്രിയ

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 മെയ് 2021 (08:53 IST)

നടി മേഘ്‌ന രാജിന്റെ മുപ്പത്തിയൊന്നാം പിറന്നാളാണ് ഇന്ന്. ജൂനിയര്‍ ചീരു എത്തിയിട്ട് ആദ്യത്തെ ജന്മദിനം ആയതിനാല്‍ ഇത്തിരി സ്‌പെഷ്യലാണ് ഇത്തവണത്തേത്. ചിരഞ്ജീവി സര്‍ജയുടെ ഓര്‍മ്മകള്‍ ഇപ്പോഴും താരത്തെ വേദനിപ്പിക്കുന്നുണ്ടെങ്കിലും മകന്‍ അച്ഛന്റെ ഛായചിത്രത്തെ കൈകള്‍ കൊണ്ട് തൊടുന്നതും അതിനെ സ്‌നേഹിക്കുന്നതുമായ വീഡിയോ മേഘ്‌ന കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. മകനിലൂടെ ചിരഞ്ജീവി പുനര്‍ജനിക്കുമെന്ന് നടി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോളിതാ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി നസ്രിയ.

'എന്റെ ധീയ്ക്ക് ജന്മദിനാശംസകള്‍
നീണ്ട കാലം നിങ്ങളെ സ്‌നേഹിക്കുന്നു' - കുറിച്ചു. വളരെ വേഗം തന്നെ നസ്രിയയ്ക്ക് മേഘ്‌ന നന്ദി അറിയിച്ചു. 'മൈ ബേബി ഗേള്‍' എന്നാണ് നസ്രിയയെ മേഘ്‌ന വിശേഷിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം.2020ഒക്ടോബര്‍ 22നാണ് മേഘ്‌ന രാജിന് കുഞ്ഞ് ജനിച്ചത്.മകന് ആറുമാസം തികഞ്ഞതിന്റെ സന്തോഷം അടുത്തിടെ നടി പങ്കുവെച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :