'ഒരു രാത്രി എന്നോടൊപ്പം കിടക്കുമോ'; ഞെരമ്പന്റെ ചോദ്യത്തോട് കുടുംബവിളക്ക് താരം മീരയുടെ പ്രതികരണം ഇങ്ങനെ

നടിമാരോട് സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രതികരിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവരോട് പലരും ശക്തമായി പ്രതികരിക്കാറുമുണ്ട്

രേണുക വേണു| Last Modified വെള്ളി, 19 ഓഗസ്റ്റ് 2022 (13:16 IST)

തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് മീര വാസുദേവ്. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ജനകീയ സീരിയല്‍ ആയ കുടുംബവിളക്കില്‍ സുമിത്ര എന്ന നായിക വേഷത്തെ അവതരിപ്പിക്കുന്നത് മീരയാണ്. സോഷ്യല്‍ മീഡിയയിലും താരത്തിനു ആരാധകര്‍ ഏറെയാണ്. തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

നടിമാരോട് സോഷ്യല്‍ മീഡിയയില്‍ മോശമായി പ്രതികരിക്കുന്ന നിരവധി പേരുണ്ട്. അങ്ങനെയുള്ളവരോട് പലരും ശക്തമായി പ്രതികരിക്കാറുമുണ്ട്. അത്തരത്തിലൊരു പ്രതികരണം നടത്തിയിരിക്കുകയാണ് മീര വാസുദേവ്. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ പൊതുമധ്യത്തില്‍ കൊണ്ടുവരണമെന്നും അവരുടെ വിവരങ്ങള്‍ പരസ്യമാക്കുമെന്നും മീര പഴയൊരു ലൈവില്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ തനിക്ക് വന്ന ഒരു മോശം സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് മീര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

' ഹലോ മീര മാഡം, ഒരു രാത്രിക്ക് നിങ്ങളെ കിട്ടുമോ? കിട്ടുമെങ്കില്‍ എത്രയാണ് നിങ്ങളുടെ ചാര്‍ജ്ജ്? ആദ്യമേ നന്ദി പറയട്ടെ' എന്നതാണ് ഇയാളുടെ സന്ദേശം.

'ഹലോ. ഞാന്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ, എനിക്ക് വരുന്ന അധിക്ഷേപകരമായ മെസ്സേജുകള്‍ ഞാന്‍ പോസ്റ്റ് ചെയ്യും. ഞാന്‍ ഒരു നടി, ഒരു എഴുത്തുകാരി, ഒരു ഫിറ്റ്‌നസ് പ്രേമി എന്ന നിലയില്‍ - 1997 മുതല്‍ ഒരു പ്രൊഫഷണലായി ജോലി നോക്കുന്നു. @fa_kingbear, ദയവു ചെയ്തു നിങ്ങളുടെ അത്തരം ആവശ്യങ്ങള്‍ക്ക് ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണലുകളുമായി ബന്ധപ്പെടുക അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യ മകള്‍, അമ്മ, സഹോദരി പോലുള്ള വീട്ടിലെ സ്ത്രീകളോട് ഈ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ശ്രമിക്കുക. ഒരു നല്ല ദിവസം ആശംസിക്കുന്നു സര്‍!' എന്നാണ് മോശം സന്ദേശത്തിനു മീരയുടെ മറുപടി.




ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ സന്ദേശം വന്നിരിക്കുന്നത്. എങ്കിലും ഐഡി അടക്കം വെളിപ്പെടുത്തിയാണ് മീരയുടെ പ്രതികരണം.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :