കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (10:00 IST)
ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. താരത്തിന്റെ അടുത്ത സുഹൃത്താണ് നടി നമിത പ്രമോദ്. ഇരുവരും ഒന്നിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്.
മീനാക്ഷിയുടെ മറ്റു കൂട്ടുകാരെയും ചിത്രത്തില്‍ കാണാനാകുന്നു.
ഒരു ഇടവേള വീണ്ടും ദിലീപ് മലയാള സിനിമയില്‍ സജീവമാകുന്നു. അദ്ദേഹത്തിന്റെ ആരാധകരും ആവേശത്തിലാണ്.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഒരു ദിലീപ് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയിലും ഒരു ചിത്രം വരുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.