മീടൂ ആരോപണം: തമിഴ് സിനിമാലോകം കൈവിട്ടു, ചിന്മയിക്ക് താങ്ങായി മലയാള സിനിമ

മീടൂ ആരോപണം: തമിഴ് സിനിമാലോകം കൈവിട്ടു, ചിന്മയിക്ക് താങ്ങായി മലയാള സിനിമ

Rijisha M.| Last Modified ശനി, 1 ഡിസം‌ബര്‍ 2018 (12:10 IST)
മീടൂ ആരോപണങ്ങൾ കൊടുങ്കാറ്റ് പോലെ സിനിമാ ലോകത്ത് വീശിക്കൊണ്ടിരിക്കുകയാണ്. തമിഴ് സിനിമാ ലോകത്ത് മീടൂവുന് തുടക്കം കുറിച്ചയാളാണ് ഗായികയും ഡബിംഗ് ആർട്ടിസ്‌റ്റുമായ ചിന്മയി. ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാ രവിക്കുമെതിരെയായിരുന്നു ചിന്മയിയുടെ മീടൂ ആരോപണം.

എന്നാൽ ഈ ആരോപണത്തിന് ശേഷം തമിഴ് സിനിമാ ലോകം ചിന്മയിയെ കൈവിട്ടു എന്നുതന്നെ പറയാം. എന്നാൽ ഇപ്പോഴിതാ, തമിഴകം തള്ളിപറഞ്ഞ ഗായികയെ മലയാള സിനിമ സ്വീകരിച്ചിരിക്കുകയാണ്.

തനിക്ക് സിനിമയില്‍ അവസരങ്ങള്‍ നിഷേധിക്കുകയാണെന്ന് ചിന്മയിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇന്നലെ എ ആര്‍ റഹ്മാന്‍, താന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന മലയാള ചിത്രം ‘ആടുജീവിതത്തി’ല്‍ ചിന്മയി ഒരു ഗാനം ആലപിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയത്.

ബെന്യാമിന്‍ രചിച്ച ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :