കെ ആര്‍ അനൂപ്|
Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (10:08 IST)
'വലിമൈ' ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. റഷ്യയിലാണ് അവസാന ഷെഡ്യൂള്‍ എന്നാണ് വിവരം. സംവിധായകന്‍ എച്ച് വിനോദും നിര്‍മ്മാതാവ് ബോണി കപൂറും അജിത്തിനൊപ്പം വീണ്ടും കൈകോര്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തല 61 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു.ജനപ്രിയ സംഗീത സംവിധായകന്‍ ജിബ്രാന്‍ ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അജിത്തിനൊപ്പം അദ്ദേഹം ആദ്യമായാണ് ഒന്നിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും.
2011 മുതലാണ് ജിബ്രാന്‍ ചലച്ചിത്രരംഗത്ത് സജീവമായത്.പാപനാശം,അതെ കാതല്‍,മായവന്‍,വിശ്വരൂപം 2,കാദരം കൊണ്ടെന്‍,സാഹോ,സിക്സര്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയത് അദ്ദേഹമാണ്.