മുംബൈ|
aparna shaji|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (12:23 IST)
ബോളിവുഡിന്റെ ഹോട്ട് ആൻഡ് സെക്സി താരം കങ്കണയുമായി തനിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന ട്വീറ്റിൽ മാർപാപ്പയെ പരാമർശിച്ചതിന്
ഋതിക് റോഷൻ മാപ്പ് പറഞ്ഞു. ട്വറ്ററിലൂടെയാണ് താരം മാപ്പ് അറിയിച്ചിരിക്കുന്നത്.
പരാമർശം മനപൂർവ്വമായിരുന്നില്ലെന്നും, മതവികാരങ്ങൾക്ക് കോട്ടം വന്നിട്ടുണ്ടെങ്കിൽ താൻ മാപ്പു ചോദിക്കുന്നുവെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. ഋതിക് റോഷനുമായി പ്രണയത്തിലാണെന്ന കങ്കണയുടെ പരസ്യ പ്രഖ്യാപനത്തിനോട് പ്രതികരിക്കവെയാണ് ഋതിക്
മാർപാപ്പ പരാമർശം നടത്തിയത്. ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകളുമായി ബന്ധമുള്ളതിനേക്കാൾ മാർപാപ്പയുമായിട്ട് ബന്ധമുണ്ടാകാനാണ് സാധ്യതയെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
മാർപാപ്പയെക്കുറിച്ച് പരാമർശം നടത്തിയതിൽ ഏഴു ദിവസത്തിനകം മാപ്പു പറയണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി താരത്തിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അല്ലാത്തപക്ഷം കേസുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം