മരക്കാര്‍ ഓസ്‌കറിലേക്ക് ?

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 17 നവം‌ബര്‍ 2021 (11:28 IST)

ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

2022ലെ ഓസ്‌കര്‍ അവാര്‍ഡിലേക്ക് മത്സരിക്കാന്‍ ചിത്രം ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ആയല്ല മറിച്ച് സ്വന്തമായി ഓസ്‌കര്‍ കമ്മിറ്റി മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടാണ് മരക്കാര്‍ മത്സരിക്കാന്‍ പോകുന്നത് എന്നാണ് പറയപ്പെടുന്നത്.

ഇന്‍ഡിവുഡ് ടീമാണ് മരക്കാര്‍ ഓസ്‌കറിന് എത്തിക്കാനുള്ള ശ്രമിക്കുന്നത്. മികച്ച ചിത്രത്തിനായുള്ള ജനറല്‍ വിഭാഗത്തില്‍ മരക്കാര്‍ മത്സരിക്കും.

ഇതിനുമുമ്പ് മോഹന്‍ലാലിന്റെ ഗുരു എന്ന ചിത്രത്തിന് ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരുന്നു. പുലിമുരുകന്‍ ചിത്രത്തിലെ സംഗീത വിഭാഗവും ഓസ്‌കര്‍ എന്‍ട്രിക്കായി മത്സരിച്ചിരുന്നു. അത് ഇന്‍ഡിവുഡ് ടീം വഴി തന്നേയായിരുന്നു.

67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മരക്കാര്‍ തിളങ്ങിയിരുന്നു.മികച്ച ചിത്രം, മികച്ച കോസ്റ്റിയൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്ട്‌സ് തുടങ്ങിയ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചത്.

മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ എന്നീ അഞ്ചു ഭാഷകളിലായാണ് റിലീസിന് ഒരുങ്ങുന്നത്.കേരളത്തില്‍ ഇതിനോടകം അറുനൂറോളം ഫാന്‍സ് ഷോകള്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. ആയിരത്തോളം ഫാന്‍സ് ഷോകള്‍ ആദ്യദിനം ഉണ്ടാകാം.രണ്ടായിരത്തില്‍ അധികം സ്‌ക്രീനുകളില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് ...

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം
1991 ല്‍ ഒളിയമ്പുകള്‍ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയുടെ അരങ്ങേറ്റം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി
ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ ...

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്
വിക്രം നായകനായെത്തിയ പാ.രഞ്ജിത്ത് സിനിമ തങ്കലാന്‍ ആണ് പാര്‍വതിയുടേതായി ഏറ്റവും ഒടുവില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ ...

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !
മോഹന്‍ലാല്‍ ചിത്രം ഉസ്താദിലും നായികയായി ആദ്യം പരിഗണിച്ചത് മഞ്ജു വാരിയറെയാണ്

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; ...

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ
ഡെന്നീസ് ജോസഫിന്റെ തിരക്കഥ കേട്ട ശേഷം സിനിമാതാരത്തിന്റെ കഥാപാത്രം മമ്മൂക്ക ചെയ്താല്‍ ...

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കയ്യില്‍ വരാത്തവര്‍ ആയി ആരും തന്നെ ഉണ്ടാവില്ല. ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില ...

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ
ഓരോ ദിവസം കഴിയും തോറും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കൂടി കൊണ്ടിരിക്കുകയാണ്. ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ...

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ
ഹിന്ദി ദേശീയ ഭാഷ അല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: ...

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്
രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ ...

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്
അന്തരിച്ച ഗായകന്‍ പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്. ഔദ്യോഗിക ...