'മാളികപ്പുറം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും തയ്യാറായില്ല,ആ സിനിമ ഏറ്റെടുത്തത് ആന്റോ ജോസഫ്, തുറന്ന് പറഞ്ഞ് അഭിലാഷ് പിള്ള

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂണ്‍ 2024 (12:05 IST)
മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 2022ലെ അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം പിറന്ന ദിവസത്തെ കുറിച്ച് പറയുകയാണ് അഭിലാഷ് പിള്ള.നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ജന്മദിനത്തോടനുബന്ധിച്ച് അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'കഥ മുഴുവന്‍ കേട്ടു കഴിഞ്ഞ് അഭിലാഷേ നമ്മള്‍ ഈ സിനിമ ചെയ്യുന്നു എന്ന് പറഞ്ഞു കൈ തന്നപ്പോള്‍ ഒരു നിമിഷം ഞാനും വിഷ്ണുവും തമ്മില്‍ നോക്കി കാരണം ആ വാക്കുകള്‍ ഞങ്ങള്‍ക്ക് തന്ന ജീവന്‍ ചെറുതല്ലാരുന്നു, മാളികപ്പുറം ചെയ്യാന്‍ പല നിര്‍മാതാക്കള്‍ക്കും തയ്യാറാവാതെ നിന്നപ്പോള്‍ ധൈര്യത്തോടെ ആ സിനിമ ഏറ്റെടുത്തു ഞങ്ങളുടെ കൂടെ നിന്നു ആന്റോ ചേട്ടന്‍, ആ സ്‌നേഹവും സൗഹൃദവും കൂടെയുള്ളപ്പോള്‍ മുന്നോട്ടുള്ള യാത്രക്ക് കിട്ടുന്ന ധൈര്യം ചെറുതല്ല. എല്ലാ പ്രാര്‍ഥനയോടും കൂടി പിറന്നാള്‍ ആശംസകള്‍',- അഭിലാഷ് പിള്ള കുറിച്ചു.


സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 ...

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ റംസാന്‍-വിഷു-ഈസ്റ്റര്‍ ...

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ...

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് ...

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും ...

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ ...

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും. ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി
കോഴിക്കോട്: തന്നെയും മറ്റ് കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ...