കെ ആര്‍ അനൂപ്|
Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (13:03 IST)
ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ തിരക്കഥാകൃത്ത് മനോജ് രാംസിംഗ്. താനാ വേദിയിലോ സദസ്സിലോ ഉണ്ടായിരുന്നുവെങ്കില്‍ അലന്‍സിയറിന്റെ കരണത്ത് അടിച്ചേനേ എന്നാണ് അദ്ദേഹം കുറിച്ചത്.
'മിസ്റ്റര്‍ അലന്‍സിയര്‍, ഞാനാ സദസ്സിലോ വേദിയിലോ ആ സമയം ഉണ്ടായില്ലന്നതില്‍ ഖേദിക്കുന്നു... ഉണ്ടായിരുന്നുവെങ്കില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വേദിയില്‍ കേറി വന്ന് ഒരു അവാര്‍ഡ് ജേതാവിന്റെ കരണത്തടിച്ച വ്യക്തിയെന്ന കുറ്റത്തിന് സ്വന്തം ജാമ്യത്തില്‍ ഞാനിപ്പോള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങുന്നേ ഉണ്ടാവുള്ളൂ... ഷെയിം ഓണ്‍യു അലന്‍സിയര്‍... ആ ചാക്കോച്ചനെയൊക്കെ കണ്ടു പഠിക്കെടോ, പറ്റില്ലേല്‍ പോയി വല്ല മനശാത്ര കൗണ്‍സിലിംഗിന് ചേരൂ..',-മനോജ് രാം സിംഗ് സോഷ്യല്‍ മീഡിയയില്‍ എഴുതി.