വീടുപണിയാണ് കരിയര്‍ മോശമാക്കിയതെന്ന് മനോജ് കെ ജയന്‍ !

ഗേളി ഇമ്മാനുവല്‍| Last Modified ബുധന്‍, 10 ജൂണ്‍ 2020 (23:37 IST)
മനോജ് കെ ജയന്‍റെ നായക കഥാപാത്രങ്ങളെക്കാൾ അദ്ദേഹം ക്യാരക്ടർ റോളുകളിൽ എത്തിയ സിനിമകളാണ് ഇന്ന് ഏവരും ഓര്‍ത്തിരിക്കുന്നത്. പഴശ്ശിരാജയിലെ തലക്കൽ ചന്തുവും സർഗത്തിലെ കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെ പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്. നായകനെന്ന നിലയിൽ മലയാള സിനിമയിൽ വേരുറപ്പിക്കാൻ കഴിയാതെ കഴിയാതെ പോയ നടനാണ് അദ്ദേഹം. ഇതിനെക്കുറിച്ച് പറയുകയാണ് മനോജ്.

നായകനായെത്തിയ കഥാപാത്രങ്ങൾ എൻറെ അഭിനയ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഒന്നും ഉണ്ടാക്കി തന്നില്ല. ആ സമയത്തായിരുന്നു വീടു പണി തുടങ്ങിയത്. പണി പൂർത്തിയാക്കുന്നതിന് പണം ആവശ്യമായി വന്നു. എനിക്ക് സിനിമയല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ ഒന്നും നോക്കാതെ സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്ന് മനോജ് പറയുന്നു.

മനോജ് കെ ജയന്‍ നായകനായ പല ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും ചില സിനിമകള്‍ വന്‍ ഹിറ്റുകളായിരുന്നു. പാളയം, സ്വര്‍ണകിരീടം, കുടുംബസമേതം തുടങ്ങിയവ അതില്‍ ചിലതുമാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :