Manoj Bajpayee: സൂപ്പര്‍താരം രാത്രി ആഹാരം നിര്‍ത്തിയിട്ട് 14 വര്‍ഷം; കാരണം വ്യക്തമാക്കി മനോജ് ബാജ്‌പേയി

Manoj Bajpayee
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ജനുവരി 2024 (18:34 IST)
Manoj Bajpayee
Manoj Bajpayee: താന്‍ കഴിഞ്ഞ 14 വര്‍ഷമായി അത്താഴം കഴിക്കാറില്ലെന്ന് വെളിപ്പെടുത്തി നടന്‍ മനോജ് ബാജ്‌പേയി. ആരോഗ്യകാര്യങ്ങളിലെ ശ്രദ്ധയാണ് ഇതിന് പിന്നില്‍ എന്ന് താരം പറയുന്നു. ഭക്ഷണമാണ് പല രോഗങ്ങള്‍ക്കും കാരണമെന്നും ഭക്ഷണത്തില്‍ കൂടുതല്‍ പ്രിയമുള്ളതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മനോജ് പറയുന്നു. ഇങ്ങനെ പറയുന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടാവുമെന്നും ഇതിന് കാരണം തനിക്ക് ഉച്ചയ്ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലതുപോലെ ഭക്ഷണം കഴിക്കാന്‍ ആണ് ആഗ്രഹമെന്നും ചോറും റൊട്ടിയും പച്ചക്കറിയും നോണ്‍വെജും എല്ലാം ഉച്ച ഊണിന് ഉണ്ടാകുമെന്ന് നടന്‍ പറഞ്ഞു. 
അതിനാലാണ് രാത്രി ഭക്ഷണം ഒഴിവാക്കിയത്. ആഹാരനിയന്ത്രണം പോലെ താന്‍ യോഗയും മെഡിറ്റേഷനും ചെയ്യാറുണ്ടെന്നും അഭിമുഖത്തില്‍ താരം വ്യക്തമാക്കി. തന്റെ മുത്തച്ഛനില്‍ നിന്നാണ് ഇത്തരമൊരു ജീവിതശൈലി തനിക്ക് കിട്ടിയതൊന്നും താരം വെളിപ്പെടുത്തി. മുത്തച്ഛന്റെ പാത പിന്തുടര്‍ന്നപ്പോള്‍ തന്റെ ശരീരഭാരം നിയന്ത്രണത്തില്‍ ആയെന്നും ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നിയെന്നും മനോജ് പറഞ്ഞു.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :