'മഞ്ജുവിനോടൊപ്പം അഭിനയിക്കരുതെന്ന് പലരും ഉപദേശിച്ചു'

VISHNU.NL| Last Modified വ്യാഴം, 28 ഓഗസ്റ്റ് 2014 (19:01 IST)
മഞ്ചുവാര്യര്‍ക്കൊപ്പം അഭിനയിക്കരുതെന്ന് തന്നൊട് പലരും ഉപദേശിച്ചിരുന്നതായി നടി വെളിപ്പെടുത്തി. മഞ്ചുവിനൊപ്പമുള്ള റോളൂകള്‍ കഴിവതും ഒഴിവാക്കണമെന്നാണ് തന്നെ പലരും ഉപദേശിച്ചതെന്ന് താരം വെളിപ്പെടുത്തി.

എന്നാല്‍ മഞ്ചുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ബഹുമതിയായാണ് താന്‍ കരുതുന്നതെന്നും താന്‍ മഞ്ചുവിന്റെ ആരാധികയാണെന്നും കനിഹ പറഞ്ഞു. ഹൌ ഓള്‍ഡ് ആര്‍‌ യു എന്ന സിനിമയില്‍ മഞ്ചുവാര്യരുടെ കൂട്ടുകാരിയായ സൂസന്‍ എന്ന കഥാപാത്രത്തെ കനിഹ അവതരിപ്പിച്ചിരുന്നു. ഇതാദ്യമായാണ് കനിഹ ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സിനിമയില്‍ ഒരു കോര്‍പ്പറേറ്റ് ജീവനക്കാരിയായാണ് കനിഹ അഭിനയിച്ചത്. എന്നാല്‍ വിവാഹിതയായതിനാല്‍ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ഇപ്പോള്‍ തനിക്ക് അവസരങ്ങളില്ലെന്നും മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാറുണ്ടെന്നും കനിഹ പറഞ്ഞു. നിലവില്‍ ജയറാം നായകാനാകുന്ന സിനിമയില്‍ അഭിനയിക്കുകയാണ് താരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :