'Manjummel Boys' Telugu trailer:മഞ്ഞുമ്മേല്‍ ബോയ്സ് ഇനി തെലുങ്ക് സംസാരിക്കും! ഡബ്ബിങ് പതിപ്പ് അടിപൊളിയെന്ന് പ്രേക്ഷകര്‍, ട്രെയിലര്‍ കണ്ടു നോക്കൂ
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (11:43 IST)
ചിദംബരത്തിന്റെ മഞ്ഞുമ്മേല്‍ ബോയ്സ് പ്രദര്‍ശനം തുടരുകയാണ്.തെലുങ്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ട്രെയിലര്‍ പുറത്തിറങ്ങി.
തെലുങ്ക് പതിപ്പ് ശ്രദ്ധേയമായ ഡബ്ബിംഗ് നിലവാരം പുലര്‍ത്തുന്നു.ഏപ്രില്‍ ആറിനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തെലുങ്ക് പതിപ്പ് പ്രദര്‍ശനത്തിന് എത്തുക.മൈത്രി മൂവി മേക്കേഴ്‌സ്, പ്രൈം ഷോ എന്റര്‍ടെയ്ന്‍മെന്റ്, സുകുമാര്‍ റൈറ്റിംഗ്‌സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ വിജയം നേടിയിരുന്നു.
ഏപ്രില്‍ രണ്ടാം വാരത്തോടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായിരുന്നു.