ഇനി മഞ്ഞുമ്മല്‍ പിള്ളാരുടെ കാലം !അഡ്വാന്‍സ് ബുക്കിംഗില്‍ നിന്നും ചിത്രം എത്ര നേടി?
Manjummel Boys
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 22 ഫെബ്രുവരി 2024 (15:21 IST)
ജാന്‍ എ മന്‍ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മല്‍ ബോയിസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.പ്രീ-സെയില്‍സ് ബിസിനസിനും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ സിനിമയ്ക്കായി.
കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ നിന്ന് മാത്രം 1.47 കോടി രൂപ നേടാന്‍ സിനിമയ്ക്കായി.ജാന്‍ എ മന്‍ സംവിധായകന്റെ സിനിമ എന്നതും ട്രെയിലര്‍ പുറത്തിറങ്ങിയതിനു ശേഷം ലയിപ്പിച്ച ഹൈപ്പും ഇതിന് കാരണമായി. സിനിമയ്ക്ക് ലഭിക്കുന്ന ട്വിറ്റര്‍ റിവ്യൂ പോസിറ്റീവ് ആണ്.
അടുത്തിടെ റിലീസ് ചെയ്ത 'ഭ്രമയുഗം', 'പ്രേമലു', ടൊവിനോയുടെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നീ ചിത്രങ്ങളുടെ അതേ ട്രാക്കില്‍ തന്നെ ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.