പുതുചരിത്രം എഴുതി മഞ്ഞുമ്മല്‍ ബോയ്‌സ്, തമിഴ്‌നാട്ടില്‍ ഒരു മലയാള സിനിമ ഈ നേട്ടത്തില്‍ എത്തുന്നത് ഇതാദ്യം

Manjummel Boys
കെ ആര്‍ അനൂപ്| Last Modified ശനി, 2 മാര്‍ച്ച് 2024 (12:20 IST)
Manjummel Boys
യുവതാരനിരയെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാക്കുകയാണ്. പ്രദര്‍ശനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും ബുക്കിംഗിലും റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുകയാണ് സിനിമ. വെള്ളിയാഴ്ച പുതുചരിത്രം എഴുതി മഞ്ഞുമ്മല്‍ ബോയ്‌സ്.

വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ നിന്ന് സിനിമ നേടിയത് ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ ആണ്.പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്റെ കണക്കനുസരിച്ച് 1.01 കോടിയാണ് ഒറ്റ ദിവസം കൊണ്ട് സിനിമ നേടിയത്. ഇതുവരെ ഒരു മലയാള സിനിമയ്ക്കും നേടാനാവാത്തതാണ് ഇത്. ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം ഒറ്റദിവസംകൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് ഒരു കോടിയുടെ അധികം കളക്ഷന്‍ നേടുന്നത്.

ശനി, ഞായര്‍ ദിവസങ്ങളില്‍ സിനിമയ്ക്ക് ആവശ്യക്കാര്‍ കൂടുമെന്നും കളക്ഷനില്‍ പുതിയ അല്‍ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് നിര്‍മ്മാതാക്കളും പ്രതീക്ഷിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :