Rijisha M.|
Last Modified ബുധന്‍, 27 ജൂണ്‍ 2018 (11:49 IST)
മലയാളസിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ കലക്ടീവിൽ നിന്ന് മഞ്ജു വാര്യർ രാജി വച്ചേക്കുമെന്ന് സൂചനകൾ. സംഘടനയുടെ ചില കടുത്ത നിലപാടുകളാണ് മഞ്ജുവിന്റെ തീരുമാനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. രാജി സമർപ്പിച്ച ശേഷം താരം വിദേശത്തേക്ക് പോയെന്നുമാണ് അറിവ്.
സംഘടയുടെ തുടക്കം മുതലെ ചില ആളുകളുടെ നിലപാടുകളോട് മഞ്ജുവിന് എതിർപ്പുണ്ടായിരുന്നതായും വാർത്തകൾ ഉണ്ടായിരുന്നു. അടുത്തിടെ ചില വിവാദങ്ങളിൽ അകപ്പെട്ട ഒരു നടിയുടെ ചില ട്വീറ്റുകളും പ്രതികരണങ്ങളും മഞ്ജുവിനെ വ്യക്തിപരമായി അസ്വാരസ്യപ്പെടുത്തിയിരുന്നു.
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് അമ്മയിൽ നിന്ന് രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് തുടങ്ങിയവർ അമ്മയിൽ നിന്നു രാജി വച്ചതിനു പിന്നാലെയാണ് മഞ്ജുവിന്റെ ഈ തീരുമാനമെന്ന് അറിയുന്നു. അമ്മ സംഘടനയെ പിളർത്തികൊണ്ട് പോകാൻ മഞ്ജുവിന് താൽപര്യമില്ലാത്തതാണ് ഈ തീരുമാനത്തിലേക്കെത്താൻ താരത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.