സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 31 ജൂലൈ 2024 (11:13 IST)
വിജയ് സേതുപതിയുടെ റൊമാന്റിക് ഹിറ്റ് 96 ല്‍ അഭിനയിക്കേണ്ടിയിരുന്നത് താനാണെന്ന് മഞ്ജു വാര്യര്‍. വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളായെത്തി പ്രേംകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് 96. ഇപ്പോള്‍ ഈ ചിത്രത്തില്‍ ജാനുവായി അഭിനയിച്ച തൃഷയ്ക്ക് പകരം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പരിഗണിച്ചത് തന്നെയാണെന്ന് മഞ്ജുവാര്യര്‍ വെളിപ്പെടുത്തി. ഒരു താരനിശയില്‍ വച്ച് വിജയ് സേതുപതിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് മഞ്ജു തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്ക് പറഞ്ഞു.
ഇതിന് പിന്നാലെ വലിയ ട്രോളുകളാണ് താരത്തിനെതിരെ വന്നത്. ആ കഥാപാത്രം കിട്ടാതിരുന്നത് നന്നായെന്ന് ആരാധകര്‍ പറയുന്നു.
തൃഷ ആ വേഷം നന്നായി ചെയ്തിട്ടുണ്ടെന്നും മഞ്ജുവിനെ കൊണ്ട് ഒരിക്കലും അത് ചെയ്യാന്‍ സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.