രേണുക വേണു|
Last Modified ബുധന്‍, 13 ജൂലൈ 2022 (11:56 IST)
മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി മഞ്ജു പിള്ള. കൂടുതല്‍ മെലിഞ്ഞ് പ്രായത്തെ തോല്‍പ്പിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
' അവര്‍ പറഞ്ഞു എനിക്ക് സാധിക്കില്ലെന്ന്, അതുകൊണ്ട് ഞാന്‍ അത് സാധ്യമാക്കി ' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു പിള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മഞ്ജു. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ താരം പങ്കുവെയ്ക്കാറുണ്ട്.
ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.