രേണുക വേണു|
Last Modified തിങ്കള്‍, 8 ജനുവരി 2024 (13:47 IST)
Manju Pathrose: ടെലിവിഷന്‍ രംഗത്തും സിനിമയിലും സജീവ സാന്നിധ്യമാണ് നടി മഞ്ജു പത്രോസ്. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ മത്സരാര്‍ഥിയായി എത്തിയതോടെ മഞ്ജു സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ സ്ഥിരം സാന്നിധ്യമായ മഞ്ജു തന്റെ കുടുംബ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ പാപ്പരാസികളുടെ സംശയങ്ങള്‍ക്കെല്ലാം വളരെ ബോള്‍ഡായി മറുപടി നല്‍കിയിരിക്കുകയാണ് താരം. ഭര്‍ത്താവ് സുനിച്ചനുമായി മഞ്ജു വേര്‍പിരിഞ്ഞു എന്നാണ് പാപ്പരാസികള്‍ കഴിഞ്ഞ കുറേ നാളുകളായി പ്രചരിപ്പിക്കുന്നത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? മഞ്ജു തന്നെ ഇതിനുള്ള മറുപടി നല്‍കുകയാണ്.
2012 ല്‍ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെട്ടത്. കൊല്ലം ജില്ലയിലെ കല്ലുവാതുക്കലാണ് താരത്തിന്റെ ജന്മദേശം. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലെ ശ്യാമള എന്ന കഥാപാത്രം മഞ്ജുവിന്റെ കരിയറില്‍ നിര്‍ണായകമായി. മുപ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സുനിച്ചന്‍ എന്ന് വിളിക്കുന്ന സുനില്‍ ബെര്‍ണാഡ് ആണ് മഞ്ജുവിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും ഒരു മകനുണ്ട്. 1986 ഫെബ്രുവരി 27 നാണ് താരത്തിന്റെ ജനനം. മഞ്ജുവിന് ഇപ്പോള്‍ 37 വയസ് കഴിഞ്ഞു.