വർഷങ്ങൾ കഴിഞ്ഞിട്ടും നയൻതാരയോടുള്ള ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്ന മംമ്ത?; നടിക്കെതിരെ വിമർശനം

വീണ്ടും നയന്‍സിനെ കൊട്ടി മംമ്ത?

നിഹാരിക കെ എസ്| Last Modified വെള്ളി, 6 ഡിസം‌ബര്‍ 2024 (09:40 IST)
മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നടി അഭിനയിച്ചിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ തുറന്നു പറയാനും നടി മടിക്കാറില്ല. ഒരിക്കല്‍ വലിയൊരു സിനിമയില്‍ നിന്നും തന്നെ നായിക ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിയെന്ന മംമ്തയുടെ വെളിപ്പെടുത്തല്‍ വാര്‍ത്തയായിരുന്നു.

നടിയുടെ പേര് മംമ്ത പറഞ്ഞില്ലെങ്കിലും അത് നയന്‍താരയാണെന്ന അനുമാനത്തിലേക്ക് സോഷ്യല്‍ മീഡിയ എത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപുള്ളോരു സംഭവം ഓർമിപ്പിച്ചതോടെ മംമ്തയുടെ മനസ്സിൽ ഇപ്പോഴും ആ നദിയോടുള്ള ദേഷ്യം വാക്കുകൾ പ്രകടമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇതിനിടെ ഇപ്പോഴിതാ നടിമാര്‍ പേരിനൊപ്പം വിശേഷണം കൊണ്ടു നടക്കുന്നതിനെക്കുറിച്ചുള്ള മംമ്തയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. ഇതും നയൻതാരയ്ക്കുള്ള കൊട്ട് ആണെന്നാണ് മംമ്തയുടെ ആരാധകർ പറയുന്നത്.

മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പി.ആർ വർക്കിനെ കുറിച്ച് മംമ്ത പറഞ്ഞത്. 'എല്ലാവര്‍ക്കും എല്ലാ കഥാപാത്രങ്ങളും ചെയ്യാനാവില്ല. എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞ കഥാപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് അഭിനയിച്ചു ഫലിപ്പിക്കാനായില്ലെന്ന് വരാം. ചിലര്‍ അങ്ങനെ വിശേഷണപ്പേര് നല്‍കി പിആര്‍ ചെയ്യുന്നുണ്ട്. എനിക്ക് അതിലൊന്നും വിശ്വാസമില്ല. ഞാന്‍ ഞാനാണ്. എന്റെ കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചും എനിക്ക് ഉത്തമബോധ്യമുണ്ട്'' എന്നാണ് മംമ്ത പറഞ്ഞത്.

അഭിനയിക്കുന്ന സിനിമകളും കഥാപാത്രങ്ങളും സ്വീകരിക്കപ്പെട്ടാല്‍ മതി, എങ്കില്‍ ആരാധകരുടെ മനസില്‍ എന്നും തനിക്ക് സ്ഥാനമുണ്ടാകുമെന്നും മംമ്ത പറയുന്നുണ്ട്. ഏതായാലും നടിയുടെ ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ ഒരു ചർച്ചയ്ക്ക് വഴി തെളിച്ചിട്ടുണ്ട്. വർഷങ്ങൾ കഴിഞ്ഞിട്ടും മംമ്തയ്ക്ക് നയൻതാരയോടുള്ള ദേഷ്യം മാറിയിട്ടില്ലെന്നും അതുകൊണ്ടാണ് അവസരം കിട്ടുമ്പഴൊക്കെ മംമ്ത നയൻതാരയെ കൊട്ടി സംസാരിക്കുന്നതെന്നുമാണ് വിമർശകർ ആരോപിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :