പുലിമുരുകനിലെ മൈനയെ അത്ഭുതപ്പെടുത്തിയത് ഒരു മമ്മൂട്ടി ചിത്രം!

‘വിധേയൻ’ കണ്ട് അന്തം വിട്ടു; പുലിമുരുകനിലെ മൈന പറയുന്നു

aparna shaji| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (09:52 IST)
- വൈശാഖ് കൂട്ടുകെട്ടിൽ പിറന്ന എന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കമാലിനി മുഖർജി. ബംഗാളിയിലും തമിഴിലും അഭിനയിച്ച കമാലിനി മലയാളികൾക്ക് പുതുമുഖമല്ല. മമ്മൂട്ടിയുടെ മുട്ടിസ്രാങ്കിലെ പ്ലമനയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട് കമാലിനി.

പുലിമുരുകന്റെ വിജയത്തിൽ ആഘോഷിക്കുകയാണ് മുരുകന്റെ മൈനയായി വെള്ളിത്തിരയിൽ എത്തിയ കമാലിനി. മലയാളത്തിലെ രണ്ട് മഹാനടന്മാരുടെ കൂടെ അഭിനയിക്കാൻ താരത്തിന് സാധിച്ചു. താരം ആദ്യം കാണുന്ന മലയാള സിനിമ മമ്മൂട്ടിയുടെ വിധേയനാണ്.' ഞാൻ അന്തം വിട്ടുപോയി. എന്തൊരു സിനിമ'- സിനിമ കണ്ട കമാലിനിയുടെ മറു‌പടി ഇങ്ങനെയായിരുന്നു.

അഭിനയിക്കുന്നുണ്ടെങ്കിലും സ്വന്തമായിട്ടൊരു സിനിമ ചെയ്യണം എന്നതാണ് കമാലിനിയുടെ ആഗ്രഹം. അഭിനയിക്കുമ്പോൾ ഭാഷ പ്രശ്നമായിട്ടില്ലെന്നും താരം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :