ഇത് കിടുക്കും, ലോക സിനിമയ്ക്ക് മുന്നിലേക്ക് മമ്മൂട്ടിയുടെ മാമാങ്കം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Last Updated: ശനി, 8 ജൂണ്‍ 2019 (10:01 IST)
വിവാദങ്ങള്‍ കൊണ്ടും കഥയുടെ പ്രത്യേകത കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ മമ്മൂട്ടി ചിത്രം മാമാങ്കത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. പോസ്റ്റർ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായിരിക്കുകയാണ്. മമ്മൂട്ടി ആരാധകർ ഏറെ ആകാംഷയോടെയും അമ്പരപ്പോടെയും കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം.

2009ല്‍ പുറത്തെത്തിയ 'കേരളവര്‍മ്മ പഴശ്ശിരാജ'യ്ക്ക് ശേഷം ഒരു പീരീഡ് ഫിലിമില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്. അതിനാല്‍ത്തന്നെ മമ്മൂട്ടി ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കാകെയും ഏറെ പ്രതീക്ഷയുള്ള കഥാപാത്രവും സിനിമയുമാണ് മാമാങ്കം.

കാവ്യ ഫിലിംസിന്‍റെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി
മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിനു പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.

മമ്മൂട്ടിയെ കൂടാതെ, നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ തുടങ്ങി നിരവധി താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :