ജിസിസിയിൽ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ അബ്രഹാമിന്- പണം വാരി ഡെറിക്

ഡെറികിനെ തോൽപ്പിക്കാൻ ആര്?

അപർണ| Last Modified തിങ്കള്‍, 2 ജൂലൈ 2018 (16:08 IST)
ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ മിന്നും‌വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്നിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി കസറിയ അബ്രഹാമിന്റെ സന്തതികൾ മലയാള സിനിമ ചരിത്രത്തിലെ സർവകാല വിജയത്തിലേക്ക് കുതിക്കുകയാണ്.

യുഎഇ/ ജിസിസി സെന്ററുകളില്‍ 10 ദിവസത്തെ പ്രദര്‍ശനം പിന്നിടുമ്പോള്‍ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്‍ സ്വന്തമാക്കിയത് 8.74 കോടി രൂപയാണ്. ഈ വര്‍ഷം ഒരു മലയാള ചിത്രം ഗള്‍ഫ് നാടുകളില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്.

യുഎഇ യില്‍ 79,992 പ്രേക്ഷകരില്‍ നിന്നായി 5.39 കോടി രൂപ കളക്റ്റ് ചെയ്തപ്പോള്‍ മറ്റ് ജിസിസി രാഷ്ട്രങ്ങളില്‍ 60,000ഓളം പ്രേക്ഷകരില്‍ നിന്നായി 3.35 കോടി രൂപ കളക്റ്റ് ചെയ്തു.

ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷന്‍ ഇതിനകം 40 കോടി മറികടന്നെന്നാണ് വിലയിരുത്തുന്നത്. അടുത്ത വീക്കെന്‍ഡിനു ശേഷം വേള്‍ഡ് വൈഡ് കളക്ഷനില്‍ ചിത്രത്തിന്റെ 50 കോടി ക്ലബ്ബിലേക്ക് കടക്കുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :