രാജ 2 സംഭവിക്കും, പക്ഷേ അതിന് മുന്നേ മറ്റൊരു മമ്മൂട്ടി ചിത്രം!

വെള്ളി, 19 ജനുവരി 2018 (10:04 IST)

മമ്മൂട്ടിയും പൃഥ്വിരാജും നായകന്മാരായി തിളങ്ങിയ പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യുന്നതായി പുലിമുരുകന്‍ സംവിധായകന്‍ വൈശാഖ് വ്യക്തമാക്കിയിരുന്നു. ചിത്രം ഉടൻ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഉടനില്ലെന്നാണ് സംവിധായകൻ പറയുന്നത്. 
 
രാജ 2ന് മുന്നേ മമ്മൂട്ടിയെ നായകനാക്കി ഒരു പുതിയ ചിത്രം ചെയ്യാനാണ് തന്റെ തീരുമാനമെന്ന് വൈശാഖ് വെള്ളിനക്ഷത്രത്തിന് നില്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നാലു പ്രോജക്ടുകളാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ളതെന്നും ഇവയെല്ലാം എപ്പോഴാണ് സംഭവിക്കുകയെന്ന് ഉറപ്പു പറയാനാവില്ലന്നും സംവിധായകന്‍ കൂട്ടിചേര്‍ത്തു. 
 
'ഒരു തമിഴ് ചിത്രത്തിന്റെയും നിവിന്‍ പോളി നായകനായെത്തുന്ന സിനിമയുടെയും ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. രാജ ടു സംഭവിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ അതിനു മുന്‍പ് മമ്മൂക്കയോടൊപ്പം മറ്റൊരു ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സിനിമയാണ് ആദ്യം പ്രദർശനത്തിനെത്തുക'. - വൈശാഖ് പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മാധവിക്കുട്ടിയായി മഞ്ജു തകര്‍ത്തു, ‘ആമി’ ട്രെയിലര്‍ കാണാം!

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ‘ആമി’യുടെ ട്രെയിലര്‍ പുറത്തുവന്നു. കമല്‍ സംവിധാനം ചെയ്ത ...

news

രഞ്ജിത്തിന് മമ്മൂട്ടിയെ വേണ്ട, ഒടുവിൽ മോഹൻലാലിനെ ഉറപ്പിച്ചു!

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ...

news

എനിക്ക് പേടിയില്ലെന്ന് ഫഹദ്; കാർബണിന്റെ പുതിയ ടീസർ കാണാം

ഫഹദ് ഫാസലിൽ നായകനാകുന്ന കാർബണിന്റെ പുതിയ ടീസർ പുറത്തിറങ്ങി. വേണു സംവിധാനം ചെയ്യുന്ന ...

news

മഹേഷിന് ശേഷം ഹരിയായി ഉദയ്നിധി! താരത്തിന് മലയാള ചിത്രം അത്രയ്ക്കിഷ്ടമോ?

ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരമെന്ന ചിത്രം നിമിർ എന്ന പേരിൽ തമിഴിൽ സംവിധാനം ...

Widgets Magazine